< Back
Kerala
സംസ്ഥാനത്തെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

സംസ്ഥാനത്തെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

Web Desk
|
12 Nov 2021 10:51 AM IST

കാസർകോട്, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിലൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്

ബംഗാൾ ഉൾക്കടലിൽ നാളെ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. തെക്കൻ ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യുനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാസർകോട്, കോഴിക്കോട്, തൃശൂർ, കണ്ണൂർ ജില്ലകളിലൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം വടക്കൻ തമിഴ്നാട് തീരത്തുകൂടി കരയിൽ പ്രവേശിച്ചു. കഴിഞ്ഞ ആറു മണിക്കൂറായി 10 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച തീവ്ര ന്യൂനമർദ്ദം ഇന്നലെ രാത്രി 11.30 ഓടെ ചെന്നൈ തീരത്ത് നിന്ന് ഏകദേശം 40 കിലോമീറ്റർ തെക്കു - തെക്കുകിഴക്കു മാറി സ്ഥിതി ചെയുന്നു.തുടർന്നു പടിഞ്ഞാറു-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ഇന്ന് രാവിലെ ശക്തി ക്ഷയിച്ചു ന്യുനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Similar Posts