< Back
Kerala

Kerala
'ഉമ്മൻ ചാണ്ടിയുടെ വികസനവും കരുതലും പിന്തുടരാൻ ചാണ്ടി ഉമ്മനും കഴിയട്ടെ'; അഭിനന്ദനങ്ങൾ അറിയിച്ച് യൂഹാന്നോൻ മാർ ദിയസ്ക്കോറോസ്
|11 Sept 2023 6:29 PM IST
ചാണ്ടി ഉമ്മന്റെ പുതിയ പദവി ജാതിമതഭേദമന്യേ എല്ലാവർക്കും ഗുണകരമായി മാറട്ടെ എന്നും അദ്ദേഹം ആശംസിച്ചു
കോട്ടയം : പുതുപ്പള്ളി മണ്ഡലത്തിന്റെ നിയമസഭാ സാമാജികനായി സത്യപ്രതിജ്ഞ ചെയ്ത ചാണ്ടി ഉമ്മന് അഭിനന്ദനങ്ങൾ അറിയിച്ച് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാന്നോൻ മാർ ദീയസ്കോറോസ്. ശ്രീ. ഉമ്മൻചാണ്ടി സമൂഹത്തിന് ചെയ്ത വികസന പ്രവർത്തനങ്ങളും കരുതലും പിൻഗാമിയുമായ അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎയ്ക്ക് പിന്തുടരുവാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ചാണ്ടി ഉമ്മന്റെ പുതിയ പദവി ജാതിമതഭേദമന്യേ എല്ലാവർക്കും ഗുണകരമായി മാറട്ടെ എന്ന് ആശംസിക്കുന്നു പ്രാർഥിക്കുന്നു. നന്മകൾ നേരുന്നു. സാമൂഹ്യ സേവനവും രാഷ്ട്ര സ്നേഹവും നിലനിർത്താൻ ഏവർക്കും കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.