
young doctor died kozhikode
കോഴിക്കോട് യുവ ഡോക്ടര്‍ ഫ്ളാറ്റില്‍ മരിച്ചനിലയിൽ
|തന്‍സിയ അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
കോഴിക്കോട്: യുവ ഡോക്ടറെ ഫ്ലാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയെ(25)യാണ് പാലാഴിയിലെ കൂട്ടുകാരിയുടെ ഫ്ലാറ്റില്‍ മരിച്ചനിലയിൽ കണ്ടെത്തിയത്. കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളജിലെ പി.ജി വിദ്യാർഥിയാണ് തൻസിയ. തന്‍സിയ അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ 10 മണിയോടെയാണ് തൻസിയെ മരിച്ചനിലയിൽ കണ്ടത്. സുഹൃത്തും ഡോക്ടറുമായ ജസ്ല കുടുംബസമ്മേതം താമസിക്കുന്ന പാലാഴി പാലയിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാത്രിയാണ് തൻസിയ എത്തിയത്. ഭക്ഷണം കഴിച്ചശേഷം കിടന്ന തൻസിയയെ രാവിലെ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ജീവനക്കാരുടെ സഹായത്തോടെ ബലം പ്രയോഗിച്ച് തുറന്നപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പരേതനായ പള്ളിയാൽ ഷൗക്കത്തിന്റെയും ആമിനയുടെയും മകളാണ്. ഭർത്താവ്: പുത്തൻ വീട്ടിൽ ഫരീദ് താമരശ്ശേരി. സഹോദരങ്ങൾ: ആസിഫ്, അൻസില.