< Back
Kerala
പെമ്പിള്ളേരല്ലേ, ആരും ചോദിക്കില്ലെന്നാണോ വിചാരം!; ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച ബസ് നടുറോട്ടിൽ തടഞ്ഞുനിർത്തി യുവതി
Kerala

'പെമ്പിള്ളേരല്ലേ, ആരും ചോദിക്കില്ലെന്നാണോ വിചാരം!'; ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച ബസ് നടുറോട്ടിൽ തടഞ്ഞുനിർത്തി യുവതി

Web Desk
|
6 Sept 2022 10:16 AM IST

ഒന്നര കി.മീറ്റർ പിന്തുടർന്നെത്തിയാണ് യുവതി ബസ് തടഞ്ഞത്

പാലക്കാട്: ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച ബസിനെ പിന്തുടർന്ന് തടഞ്ഞുനിർത്തി യുവതി. പാലക്കാട് കൂറ്റനാട്ടാണ് സംഭവം. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച സാന്ദ്ര എന്ന യുവതിയാണ് തലനാരിഴയ്ക്ക് വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.

കൂറ്റനാടിനുസമീപം പെരുമണ്ണൂരിലാണ് ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച ബസ് യുവതി നടുറോട്ടിൽ തടഞ്ഞുനിർത്തിയത്. പാലക്കാട്ടുനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന രാജപ്രഭ ബസാണ് തടഞ്ഞത്. ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സാന്ദ്രയെ ബസ് ഇടിച്ചുവീഴ്ത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് ഒന്നര കി.മീറ്ററോളം പിന്തുടർന്നാണ് യുവതി ബസിന്റെ മുന്നിൽനിന്ന് തടഞ്ഞത്. ഡ്രൈവറെ ശക്തമായ ഭാഷയിൽ താക്കീത് ചെയ്യുകയും ചെയ്തു.

സംഭവത്തിൽ യുവതിക്ക് പരിക്കുകളൊന്നുമില്ല. ഇതിനുമുൻപും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അതിനാലാണ് പ്രതികരിച്ചതെന്നും സാന്ദ്ര പറഞ്ഞു. വണ്ടി തടഞ്ഞുനിർത്തി സംസാരിച്ചപ്പോൾ ബസ് ഡ്രൈവർ ചെവിയിൽ ഹെഡ്‌ഫോൺ തിരുകിവച്ചിരിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

ബസ് അമിതവേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതായും ഡ്രൈവർക്കെതിരെ പരാതിയുണ്ട്.

Summary: Young two wheel rider stops the bus which was trying to hit her down in Kottanadu, Palakkad

Similar Posts