< Back
Kerala
15 years old girl murder up
Kerala

കൊച്ചിയിൽ യുവതിയെ മർദിച്ച് കൊന്ന സുഹൃത്ത് അറസ്റ്റിൽ

Web Desk
|
5 Jun 2023 9:48 PM IST

തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി ജെസിലാണ് അറസ്റ്റിലായത്.

കൊച്ചി: കൊച്ചിയിൽ യുവതിയെ മർദിച്ച് കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റിൽ. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി ജെസിലാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പാണ് പാലക്കാട് നെല്ലായി സ്വദേശിയായ ലിൻസിയെ അബോധാവസ്ഥയിൽ കണ്ടത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും യുവതി മരിച്ചു.

പ്രതിയും മരണപെട്ട യുവതിയും ഒരുമിച്ചു താമസിച്ചുവരികയായിരിന്നു. ഇവരുടെ വിദേശയാത്ര, കടബാധ്യതകൾ എന്നിവ പറഞ്ഞു തർക്കമുണ്ടായപ്പോൾ ജെസിൽ യുവതിയെ അടിച്ചു. താഴെ വീണ യുവതിയെ അടിച്ച് അവശനിലയിലാക്കി. ബോധരഹിതയായിട്ടും ആശുപത്രിയിൽ എത്തിക്കാതെ വീട്ടുകാരെ ഫോണിൽ വിളിച്ച് കുളിമുറിയിൽ വീണു ബോധം നഷ്ടപ്പെട്ടതായി പറഞ്ഞു. വീട്ടുകാരെത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. തലക്കേറ്റ അടിയാണ് മരണക്കാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

Similar Posts