< Back
Kerala
വിവാഹ വാഗ്ദാനം നല്‍കി ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
Kerala

വിവാഹ വാഗ്ദാനം നല്‍കി ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Web Desk
|
15 July 2021 7:52 AM IST

പ്രതി അർജുന്‍റെ ബന്ധുവിന്‍റെ വീടിന് സമീപമുള്ള പതിനാല് വയസുള്ള ഒമ്പതാം ക്ലാസുകാരിയെയാണ് പ്രണയം നടിച്ച് പ്രതി ഒന്നിലധികം തവണ പീഡിപ്പിച്ചത്

പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മലപ്പുറം വാഴയൂർ അഴിഞ്ഞിലം സ്വദേശി അറസ്റ്റിൽ. 14 വയസ്സുള്ള ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലാണ് പ്രതി അർജുനെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതി അർജുന്‍റെ ബന്ധുവിന്‍റെ വീടിന് സമീപമുള്ള പതിനാല് വയസുള്ള ഒമ്പതാം ക്ലാസുകാരിയെയാണ് പ്രണയം നടിച്ച് പ്രതി ഒന്നിലധികം തവണ പീഡിപ്പിച്ചത്. വാട്സാപ്പിലൂടെ കുട്ടിയുടെ നഗ്നചിത്രം സ്വന്തമാക്കി പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പറയുന്നു. വീട്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപെട്ട വീട്ടുകാരുടെ അന്വേഷണത്തിൽ നിന്നാണ് പീഡന വിവരം രക്ഷിതാക്കളറിഞ്ഞത്.

പെൺകുട്ടിയോട് പ്രണയം നടിച്ച പ്രതി അർജുൻ നഗ്ന ഫോട്ടോ ലഭിച്ചതോടെ പിന്നീട് ഭീഷണിപ്പെടുത്തിയും പെൺകുട്ടിയെ പീഡിപ്പിച്ചു. ഫറൂഖ് കോളേജിന് സമീപം കുറ്റൂളങ്ങാടിയിൽ നിന്നാണ് ബുധനാഴ്ച പുലർച്ചെ പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മലപ്പുറം ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍് ചെയ്തു.

Similar Posts