< Back
Kerala

Kerala
പർദ ധരിച്ച് കൊയിലാണ്ടിയിൽ കറങ്ങിനടന്ന യുവാവ് പിടിയിൽ; ചിക്കൻ പോക്‌സ് വന്നതുകൊണ്ടാണെന്ന് വിശദീകരണം
|8 Oct 2022 12:12 PM IST
കല്പറ്റ സ്വദേശിയായ ജിഷ്ണു നമ്പൂതിരിയാണ് പിടിയിലായത്
കോഴിക്കോട്:കൊയിലാണ്ടിയിൽ പർദ ധരിച്ച് നടന്ന യുവാവിനെ പൊലീസ് പിടികൂടി. കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു.
ഇന്നലെ രാവിലെയാണ് സംഭവം.കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് യുവാവ് പർദയിട്ട് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് ജിഷ്ണുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
ചിക്കൻ പോക്‌സ് വന്നതിനാലാണ് പർദ്ദ ധരിച്ചതെന്നാണ് ജിഷ്ണു പൊലീനോട് പറഞ്ഞത്. കുറ്റകൃത്യങ്ങൾ ഒന്നും ചെയ്യാത്തതിനാൽ ജിഷ്ണുവിനെ വിട്ടയച്ചതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു. കല്പറ്റ സ്വദേശിയായ ജിഷ്ണു നമ്പൂതിരി ക്ഷേത്രത്തിൽ പൂജാരിയായി ജോലി ചെയ്യുകയാണ്.