
Photo|Special Arrangement
ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; യുവാവ് അറസ്റ്റിൽ
|കരുവാരക്കുണ്ട് സ്വദേശി സദ്ദാമാണ് പിടിയിലായത്
മലപ്പുറം: കൊണ്ടോട്ടിയിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കരുവാരക്കുണ്ട് സ്വദേശി സദ്ദാമാണ് പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് നഗ്ന ചിത്രങ്ങൾ കൈക്കലാക്കി യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞമാസം 30 മുതൽ ഈ മാസം ഏഴ് വരെയുള്ള കാലയളവിലാണ് ഈ സംഭവം നടക്കുന്നത്. പെൺകുട്ടി ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയാണ്. 24 കാരിയായ ഈ യുവതിയുമായി സമൂഹമാധ്യമത്തിലൂടെയാണ് ഇയാൾ പരിചയപ്പെടുന്നത്. ഭിന്നശേഷി കുട്ടികൾക്കായി പ്രവർത്തിക്കുന്ന സംഘടനയുടെ നേതാവാണെന്ന് പറഞ്ഞും മോട്ടിവേഷൻ സ്പീക്കർ ആണെന്നും പറഞ്ഞാണ് പരിചയപ്പെടുന്നത്. പിന്നീട് വിവാഹ വാഗ്ദാനം നൽകുകയും ഇത് പെൺകുട്ടിയുടെ കുടുംബത്തിനും അറിയാമെന്നു പറഞ്ഞു പെൺകുട്ടിയെ വിശ്വസിപ്പിച്ചു.
ഇതിന് പിന്നാലെ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഉൾപ്പെടെ കൈക്കലാക്കി. പിന്നീട് പുറത്തുപോകാമെന്ന് ഉൾപ്പെടെ പറഞ്ഞിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ മാനസികമായി ബുദ്ധിമുട്ട് തോന്നിയതോടെ പെൺകുട്ടി ബന്ധപ്പെട്ടവരോട് കാര്യം പറഞ്ഞു. പെൺകുട്ടി കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഈ മാസം ഏഴിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന് ഒടുവിൽ ഇന്ന് ഈ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.