< Back
Kerala
കൊല്ലത്ത് പൊലീസിനെ കണ്ടതോടെ എംഡിഎംഎ വിഴുങ്ങി യുവാവ്
Kerala

കൊല്ലത്ത് പൊലീസിനെ കണ്ടതോടെ എംഡിഎംഎ വിഴുങ്ങി യുവാവ്

Web Desk
|
31 Jan 2026 10:02 PM IST

കുലശേഖരപുരം സ്വദേശി സക്കീറാണ് പൊലീസിനെ കണ്ടതോടെ എംഡിഎംഎ വിഴുങ്ങിയത്

കൊല്ലം: പൊലീസിനെ കണ്ടതോടെ എംഡിഎംഎ വിഴുങ്ങി യുവാവ്. കൊല്ലം കുലശേഖരപുരം സ്വദേശി സക്കീറാണ് പൊലീസിനെ കണ്ടതോടെ എംഡിഎംഎ വിഴുങ്ങിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്.

11.260 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് കണ്ടെടുത്തു. കരുനാഗപ്പള്ളി ഡാൻസാഫ് സംഘവും പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. സക്കീറിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Similar Posts