< Back
Kerala
പൂവാറിൽ യുവാവിന് മര്‍ദനമേറ്റ സംഭവം; എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍
Kerala

പൂവാറിൽ യുവാവിന് മര്‍ദനമേറ്റ സംഭവം; എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍

Web Desk
|
21 Sept 2021 11:36 AM IST

സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

തിരുവനന്തപുരം പൂവാറിൽ യുവാവിനെ മർദിച്ച സംഭവത്തിൽ പൂവാർ എസ്.ഐ സനലിനെ സസ്‍പെൻഡ് ചെയ്‍തു. സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് എസ്.ഐക്കെതിരെ സസ്പെന്‍ഷന്‍ നടപടി. പൂവാർ കല്ലിംഗവിളാകാം സ്വദേശി സുധീർഖാനാണ് പൊലീസ് കസ്റ്റഡിയിൽ വെച്ച് മർദനമേറ്റത്.

ഓട്ടോറിക്ഷ തൊഴിലാളിയാണ് മര്‍ദനമേറ്റ സുധീര്‍ഖാന്‍. ഭാര്യയെ ബീമാപള്ളിയിലുള്ള വീട്ടിലേക്ക് ബസ് കയറ്റിവിട്ട് പൂവാറില്‍ നില്‍ക്കവെയാണ് സുധീര്‍ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പൂവാറില്‍ ബോട്ട് ടൂറിസത്തിനായെത്തുന്ന വിനോദസഞ്ചാരികളെ ചിലര്‍ ശല്യം ചെയ്യുന്നത് പതിവാണെന്നും ഇത്തരത്തില്‍ ശല്യം ചെയ്യുന്നെന്ന് അറിഞ്ഞാണ് സുധീര്‍ഖാനെ കസ്റ്റഡിയിലെടുത്തതെന്നുമാണ് പൊലീസ് വാദം. എസ്.ഐക്കെതിരെ നടപടിയെടുത്തെങ്കിലും സുധീര്‍ഖാന് ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Related Tags :
Similar Posts