< Back
Kerala
പെട്രോൾ അടിക്കാൻ പണം നൽകിയില്ല; ഹോട്ടൽ അടിച്ചുതകർത്ത് യുവാവ്
Kerala

പെട്രോൾ അടിക്കാൻ പണം നൽകിയില്ല; ഹോട്ടൽ അടിച്ചുതകർത്ത് യുവാവ്

Web Desk
|
7 Dec 2022 11:30 AM IST

ഗുണ്ടാ പിരിവാണെന്ന് ഹോട്ടലുടമ ആരോപിച്ചു

കൊച്ചി: പെട്രോൾ അടിക്കാൻ പണം നൽകാത്തതിന്റെ പേരിൽ ആലുവയിൽ യുവാവ് ഹോട്ടൽ അടിച്ചുതകർത്തു. കെഎസ്ആർടിസി ഗ്യാരേജിനടുത്തുള്ള ശക്തി ഫുഡ്‌സ്‌ എന്ന കടയാണ് അടിച്ചുതകർത്തത്. ഗുണ്ടാ പിരിവാണെന്ന് ഹോട്ടലുടമ ആരോപിച്ചു.

ഇന്ന് പുലർച്ചെയോടെ ആയിരുന്നു സംഭവം. ഒരു മണിയോടെ എത്തിയ ഒരാൾ ബൈക്കിൽ പെട്രോൾ ഇല്ലെന്നും ഇരുനൂറ് രൂപ തരണമെന്നും തമിഴ്‌നാട് സ്വദേശി ശക്തിവേലിനോട് ആവശ്യപ്പെട്ടു. പണം നൽകില്ലെന്ന് പറഞ്ഞതോടെ യുവാവ് ശക്തിവേലിനെ കയ്യേറ്റം ചെയ്‌തു. തുടർന്ന് ഇയാൾ തിരികെ പോവുകയും ചെയ്തു. പിന്നാലെയാണ് കട തകർത്ത നിലയിൽ കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Similar Posts