< Back
Kerala

Kerala
ഹൈക്കോടതിയിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു
|4 Sept 2023 3:11 PM IST
പെൺസുഹൃത്ത് കുടുംംബത്തോടൊപ്പം പോകാൻ സമ്മതമറിയിച്ചതിൽ മനം നൊന്താണ് ആത്മഹത്യാ ശ്രമം.
കൊച്ചി: ഹൈക്കോടതി വരാന്തയില്‍ വാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തൃശൂർ സ്വദേശി വിഷ്ണു ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഹേബിയസ് കോര്‍പസ് ഹരജിയിലെ കക്ഷിയാണ് വിഷ്ണു. പെൺസുഹൃത്ത് കുടുംബത്തോടൊപ്പം പോകാൻ സമ്മതമറിയിച്ചതിൽ മനം നൊന്താണ് ആത്മഹത്യാ ശ്രമം. യുവാവിനെ ജനറൽ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ പെൺകുട്ടിയെ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു.