< Back
Kerala

Kerala
ബാറിന് മുന്നിൽ സംഘം ചേർന്ന് അക്രമം; യുവാവിന്റെ തല സിമന്റ് കട്ട കൊണ്ട് അടിച്ചുപൊട്ടിച്ചു
|9 Nov 2024 3:24 PM IST
പത്തനംതിട്ട കോന്നിയിലാണ് സംഭവം. മർദനത്തിൽ ആറു പേർക്കെതിരെ കോന്നി പൊലീസ് കേസെടുത്തു
പത്തനംതിട്ട: കോന്നിയിൽ യുവാവിന് ക്രൂരമർദനം. കോന്നി കുളത്തുമൺ സ്വദേശി സനോജിനാണ് മർദനമേറ്റത്. സിമന്റ് കട്ട കൊണ്ട് തലയ്ക്ക് അടിക്കുകയും നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും ചെയ്‌തു. മർദനത്തിൽ ആറു പേർക്കെതിരെ കോന്നി പൊലീസ് കേസെടുത്തു. കോന്നിയിലെ സൂര്യ ബാറിന് മുന്നിലായിരുന്നു സംഘർഷം.
മദ്യപിച്ചെത്തിയ രണ്ടുസംഘങ്ങൾ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. ആക്രമണത്തിൽ സനോജിന് സാരമായ പരിക്കേറ്റിട്ടുണ്ട്. കൊലപാതകശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ സനോജ് ചികിത്സയിൽ കഴിയുകയാണ്.