< Back
Kerala

Kerala
വൈക്കത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
|1 May 2024 7:50 PM IST
തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ ആണ് മരിച്ചത്
വൈക്കം: വൈക്കത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ ( 35 )ആണ് മരിച്ചത്. വൈക്കം ബീച്ചിലെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഷമീർ കുഴഞ്ഞുവീഴുകയായിരുന്നു.
ഗ്രൗണ്ടിൽ വീണ ഷമീറിനെ ഉടൻ തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ മുതൽ വൈക്കം ബീച്ചിൽ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്കു ശേഷമാണ് ഷമീർ കളിക്കാൻ എത്തിയത്. അന്തരീക്ഷത്തിലെ ഉയർന്ന താപനിലയാണോ മരണകാരണമെന്ന് വ്യക്തമല്ല.