< Back
Kerala
പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
Kerala

പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

Web Desk
|
28 May 2022 12:38 PM IST

ആര്യനാട് സ്റ്റേഷന് മുന്നിൽ പെട്രോളൊഴിച്ച് കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഷൈജുവിനെ ഇന്നലെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. പാലോട് സ്വദേശി ഷൈജുവാണ് മരിച്ചത്. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം.

ആര്യനാട് സ്റ്റേഷന് മുന്നിൽ പെട്രോളൊഴിച്ച് കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഷൈജുവിനെ ഇന്നലെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. 50 ശതമാനത്തിലധികം പൊള്ളലേറ്റ ഇയാൾ രക്ഷപെടാനുളള സാധ്യത കുറവാണെന്ന് ഡോക്ടർമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി ആണ് ഷൈജു ആര്യനാട് പൊലീസ് സ്റ്റേഷനിൽ എത്തിയത്. പാലോട് സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി അങ്ങോട്ടേക്ക് കൈമാറാമെന്ന് പൊലീസ് അറിയിച്ചു.

പക്ഷേ ആര്യനാട് പോലീസ് തന്നെ ഭാര്യയെ കണ്ടെത്തി നൽകണമെന്നാവശ്യപ്പെട്ട് ഷൈജു സ്റ്റേഷനിൽ ബഹളം വച്ചു. തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ പെട്രോളൊഴിച്ച് കൊളുത്തുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ഷൈജുവിന് മാനസികാസ്വാസ്ഥ്യമുള്ളതായാണ് പൊലീസ് വിശദീകരണം.

Similar Posts