< Back
Kerala
കടബാധ്യത; മകന്‍റെ ചോറൂണ് ദിവസം  യുവാവ് ആത്മഹത്യ ചെയ്തു

അമൽ കൃഷ്ണൻ Photo| MediaOne

Kerala

കടബാധ്യത; മകന്‍റെ ചോറൂണ് ദിവസം യുവാവ് ആത്മഹത്യ ചെയ്തു

Web Desk
|
7 Nov 2025 12:15 PM IST

കുടുംബാംഗങ്ങൾ ചോറൂണ് ചടങ്ങിന് പോയ സമയത്താണ് ജീവനൊടുക്കിയത്

തിരുവനന്തപുരം: കടബാധ്യതയെ തുടര്‍ന്ന് തിരുവനന്തപുരം വിതുരയിൽ യുവാവ് ആത്മഹത്യ ചെയ്തു. പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണൻ(35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ പഴയ കെട്ടിടത്തിൽ അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്‍റെ ചോറൂണ് ദിവസമായിരുന്നു ഇന്ന്. കുടുംബാംഗങ്ങൾ ചോറൂണ് ചടങ്ങിന് പോയ സമയത്താണ് ജീവനൊടുക്കിയത്. സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Similar Posts