< Back
Kerala
young man death; Online channel owner arrested,സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ട ശേഷം യുവാവ് ആത്മഹത്യ   ചെയ്ത സംഭവം; ഓൺലൈൻ ചാനൽ ഉടമ അറസ്റ്റില്‍
Kerala

സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ഓൺലൈൻ ചാനൽ ഉടമ അറസ്റ്റില്‍

Web Desk
|
20 Jun 2023 7:16 AM IST

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് സ്പോട്ട് ന്യൂസ് ഓൺലൈൻ ഉടമ അനീഷിനെ അറസ്റ്റ് ചെയ്തത്

കൊല്ലം: സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ട ശേഷം കൊല്ലത്ത് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രാദേശിക ഓൺലൈൻ ചാനൽ നടത്തിപ്പുകാരനെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി താഴത്ത് വടക്ക് കാവുവിളയിൽ വീട്ടിൽ രഞ്ജു പൊടിയൻ ആത്മഹത്യ ചെയ്ത കേസിൽ ഓൺലൈൻ ചാനൽ പ്രവർത്തകൻ കോളൂർ മുക്കിൽ അനീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് സ്പോട്ട് ന്യൂസ് ഓൺലൈൻ ഉടമ അനീഷിനെ അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ വയോധികന്റെ മരണവുമായി തന്നെ ബന്ധപ്പെടുത്തി വാർത്ത ചെയ്ത അനീഷാണ് തന്റെ മരണത്തിനു ഉത്തരവാദിയെന്നു കത്തെഴുതി വച്ചാണ് രഞ്ജു പൊടിയൻ ആത്മഹത്യ ചെയ്തത്.

അനീഷിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകർ പട്ടാഴിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.


Similar Posts