Kerala

Kerala
അട്ടപ്പാടിയിൽ മഴയത്ത് വീട് തകർന്നുവീണ് യുവാവ് മരിച്ചു
|2 May 2023 10:32 AM IST
ഷോളയൂർ ഊത്തക്കുഴി ഊരിലെ രംഗനാഥനാണ് മരിച്ചത്.
പാലക്കാട്: അട്ടപ്പാടിയിൽ മഴയത്ത് വീട് തകർന്നുവീണ് യുവാവ് മരിച്ചു. ഷോളയൂർ ഊത്തക്കുഴി ഊരിലെ രംഗനാഥനാണ് മരിച്ചത്. ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയിലാണ് രംഗനാഥന്റെ വീടിന്റെ ഒരു ഭാഗം തകർന്നുവീണത്.
തലക്ക് ഗുരുതമായി പരിക്കേറ്റ രംഗനാഥൻ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരിച്ചത്. അപകടസമയത്ത് രംഗനാഥന്റെ ഭാര്യ അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു. ഇവരുടെ പരിക്ക് സാരമുള്ളതല്ല.