< Back
Kerala

Kerala
ഓണാഘോഷത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു
|30 Aug 2023 9:23 PM IST
വടംവലി മത്സരം നടക്കവെ സമീപത്തെ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീഴുകയായിരുന്നു.
തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. കഴക്കൂട്ടം വെട്ടുറോഡ് സ്വദേശി വിനേഷ് (40) ആണ് മരിച്ചത്.
വെട്ടുറോഡ് മാർക്കറ്റിൽ വൈകുന്നേരം ഏഴു മണിയോടെയായിരുന്നു അപകടം. വെട്ടുറോഡ് അൽ ബ്രദേഴ്‌സ് ക്ലബിന്റെ ഓണാഘോഷത്തിനിടെയാണ് മരക്കൊമ്പ് ഒടിഞ്ഞുവീണത്.
വടംവലി മത്സരം നടക്കവെ സമീപത്തെ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞ് വിനേഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.