< Back
Kerala

Kerala
മുട്ടത്തറ എന്‍ജി. കോളജിന്‍റെ മതിലിലേക്ക് കാര്‍ ഇടിച്ചുകയറി; യുവാവിനു ദാരുണാന്ത്യം
|17 Jan 2024 3:57 PM IST
തിരുവനന്തപുരം വലിയതുറ പ്രിയദര്‍ശിനി നഗര്‍ സ്വദേശി ടിനുവാണ് മരിച്ചത്
തിരുവനന്തപുരം: മുട്ടത്തറയില്‍ വാഹനാപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. തിരുവനന്തപുരം മുട്ടത്തറ എന്‍ജിനീയറിങ് കോളജിന്‍റെ മതിലിലേക്ക് വാഹനം ഇടിച്ചുകയറിയാണ് അപകടം. വലിയതുറ പ്രിയദര്‍ശിനി നഗര്‍ സ്വദേശി ടിനുവാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ടിനു മാത്രമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Watch Video Here:
Summary: Young man died after his car rammed into the wall of Muttathara Engineering College, Thiruvananthapuram