< Back
Kerala
ഇലക്ട്രിക് പോസ്റ്റ് വീണ് യുവാവ് മരിച്ച സംഭവം; കരാറുകാരന്‍ കസ്റ്റഡിയില്‍.
Kerala

ഇലക്ട്രിക് പോസ്റ്റ് വീണ് യുവാവ് മരിച്ച സംഭവം; കരാറുകാരന്‍ കസ്റ്റഡിയില്‍.

Web Desk
|
23 Jun 2022 9:53 PM IST

കരാറുകാരന്‍ ആലിക്കോയയെയാണ് ബേപ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്

കോഴിക്കോട്: ബേപ്പൂരില്‍ ഇലക്ട്രിക് പോസ്റ്റ് തലയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരന്‍ കസ്റ്റഡിയില്‍. കരാറുകാരന്‍ ആലിക്കോയയെയാണ് ബേപ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കുറ്റകരമായ നരഹത്യക്ക് ബേപ്പൂർ പൊലീസ് ഇന്ന് കേസെടുത്തിരുന്നു.

ബേപ്പൂർ സ്വദേശി അർജ്ജുൻ ആണ് വൈദ്യുതി പോസ്റ്റ് വീണ് മരിച്ചത്. അപകടത്തിന്‍റെ ഉത്തരവാദിത്വം കരാറുകാരനാണെന്നും കെഎസ്ഇബി അറിയാതെയാണ് പോസ്റ്റ് നീക്കിയതെന്നും ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഷാജി സുധാകരൻ പറഞ്ഞിരുന്നു.

ഇന്നാണ് നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് വീണ് അർജുൻ (22) മരിച്ചത്. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ ആണ് അപകടം ഉണ്ടായത്. കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.

Related Tags :
Similar Posts