< Back
Kerala
Young man dies at gym while exercising
Kerala

വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞു വീണ് മരിച്ചു

Web Desk
|
30 July 2025 7:07 PM IST

മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്ന് രാവിലെ ജിമ്മിൽ കുഴഞ്ഞു വീണു മരിച്ചത്.

മുളന്തുരുത്തി: വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞു വീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് എബ്രഹാം- ഗ്രേസി ദമ്പതികളുടെ മകൻ രാജ് (42) ആണ് ഇന്നു രാവിലെ ജിമ്മിൽ കുഴഞ്ഞു വീണു മരിച്ചത്.

മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിൽ ഈ സമയം ആരുമുണ്ടായിരുന്നില്ല. ഇടയ്ക്കിടെ വ്യായാമം ചെയ്യാൻ ജിമ്മിലെത്തിയിരുന്ന ആളായിരുന്നു രാജ്. സാധാരണ രാവിലെ ആറു മണിയോടെയാണ് ജിമ്മിൽ എത്താറുള്ളത്. എന്നാൽ മറ്റാവശ്യങ്ങൾ ഉള്ളതിനാൽ ഇന്നു രാവിലെ അഞ്ചിന് എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇതിന് മുമ്പ് നെഞ്ചിൽ കൈകൾ അമർത്തിക്കൊണ്ട് ഏതാനും സെക്കൻഡുകൾ നടക്കുന്നതും പിന്നീട് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്ക് കുഴഞ്ഞു വീഴുകയായിരുന്നു.

Related Tags :
Similar Posts