< Back
Kerala
വിവാഹ അഭ്യര്‍ഥന നിരസിച്ചു; പെണ്‍സുഹൃത്തിനെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്
Kerala

വിവാഹ അഭ്യര്‍ഥന നിരസിച്ചു; പെണ്‍സുഹൃത്തിനെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്

Web Desk
|
12 Sept 2025 4:40 PM IST

പാലക്കാട് സ്വദേശി ഗിരീഷ് അറസ്റ്റില്‍

പാലക്കാട്: വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി. പ്രതി പിടിയില്‍. മേലാര്‍കോട് സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്. പാലക്കാട് നെന്മാറയിലാണ് സംഭവം.

നാലുവര്‍ഷമായി യുവതിയും ഗിരീഷും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. ഇന്നലെ വൈകിട്ട് മദ്യലഹരിയില്‍ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു

പരിക്കേറ്റ പെണ്‍കുട്ടിയുടെ അച്ഛനും നെന്മാറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആലത്തൂര്‍ പൊലീസ് ആണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.

Related Tags :
Similar Posts