< Back
Kerala
Kerala
നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
|29 Oct 2022 12:17 PM IST
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ബൈക്കിന് കുറുകെ നായ ചാടുകയായിരുന്നു
മലപ്പുറം: എടപ്പാളിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ എടപ്പാൾ തുയ്യത്ത് വെച്ചായിരുന്നു അപകടം. എടപ്പാൾ കോലൊളമ്പ് സ്വദേശി വിപിൻദാസാണ് മരിച്ചത്.
തുയ്യം വലിയപാലത്തിന് സമീപമുള്ള ടയർ കടയിൽ ജോലി ചെയ്യുന്നയാളാണ് അപകടത്തിൽപെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ബൈക്കിന് കുറുകെ നായ ചാടുകയായിരുന്നു. നായയെ ഇടിച്ച് വിപിൻദാസിന്റെ ബൈക്ക് മറിയുകയായിരുന്നു. തുടർന്ന് എതിരെ വന്ന കാറിൽ ഇടിച്ച് വിപിൻദാസ് തൽക്ഷണം മരിച്ചു. വിപിൻദാസിന്റെ ബൈക്കിടിച്ച നായയും അവശനിലയിലായിരുന്നു.
നാട്ടുകാർ യുവാവിനെ ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാത്രമല്ല, വിപിൻദാസിനെ ഇടിച്ച കാർ നിർത്താതെ പോയെന്നും നാട്ടുകാർ പറയുന്നു.