< Back
Kerala

പ്രതി സഞ്ജയ്
Kerala
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
|7 Jan 2024 5:15 PM IST
ഗൂഡല്ലൂർ സ്വദേശി സഞ്ജയ് ആണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഗൂഡല്ലൂർ സ്വദേശി സഞ്ജയ്(21) ആണ് മലപ്പുറം വഴിക്കടവ് പൊലീസിന്റെ പിടിയിലായത്.
ഇൻസ്റ്റഗ്രാം വഴിയാണ് യുവാവ് പെൺകുട്ടിയുമായി പരിചയത്തിലായത്. രണ്ടു വർഷമായി ഇയാൾ കുടുംബസമേതം മലപ്പുറം എടവണ്ണയിൽ താമസിച്ചുവരികയാണ്. സഞ്ജയ് നേരത്തെ മോഷണക്കേസുകളിലും പ്രതിയാണെന്നാണു പൊലീസ് പറയുന്നത്.
Summary: Young man who molested a minor girl whom he met through Instagram arrested in Vazhikkadavu, Malappuram