< Back
Kerala

Kerala
കോട്ടയത്ത് യുവാവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു; യുവതി ഗുരുതരാവസ്ഥയിൽ
|10 April 2022 1:27 PM IST
പ്രതി ബിനോയിയെ പൊൻകുന്നം പൊലീസ് കസ്റ്റഡിയിൽ എടുത്തു
കോട്ടയം പൈക മല്ലികശ്ശേരിയിൽ യുവാവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു. കണ്ണമുണ്ടയിൽ സിനിയെ (42)യെ ഭർത്താവ് ബിനോയ് ജോസഫാ(48) ണ് ആക്രമിച്ചത്. കിടപ്പുമുറിയിൽ വച്ച് സിനിയുടെ കഴുത്തിൽ ബിനോയി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുട്ടികൾ മറ്റൊരു മുറിയിൽ ഉറങ്ങികിടക്കവേ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ബിനോയിയെ പൊൻകുന്നം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗുരുതരമായി പരുക്കേറ്റ സിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
young man stabbed his wife at Paika Mallikassery in Kottayam.