< Back
Kerala

Kerala
തൃശൂർ പുന്നയൂർക്കുളത്ത് വീട് കയറി ആക്രമണം; യുവാവിന് കുത്തേറ്റു
|13 Jan 2024 9:12 AM IST
രണ്ട് ബൈക്കിലായെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ
തൃശൂർ: പുന്നയൂർക്കുളത്ത് വീട് കയറി നടന്ന ആക്രമണം. ബൈക്കിലെത്തിയ സംഘം നടത്തിയ ആക്രമണത്തിൽ അണ്ടത്തോട് നടന്ന സംഭവത്തിൽ ബീച്ച് റോഡിൽ മേളിയിൽ വീട്ടിൽ ഷമീമിന്(26) കുത്തേറ്റു. രണ്ട് സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്.
മേളിയിൽ വീട്ടിൽ ആമിനു(51), റാബിയ(36) എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നുപേരെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണു സംഭവം. രണ്ട് ബൈക്കിലായെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ.
മുൻവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണു സൂചന. വടക്കേക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Summary: Young man stabbed in a house attack in Andathode, near Punnayoorkulam, Thrissur