< Back
Kerala

Kerala
സഹോദരനെ മര്‍ദിച്ചത് ചോദ്യം ചെയ്തു; കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു
|28 Oct 2024 8:05 AM IST
കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി നവാസ്( 35) ആണ് മരിച്ചത്
കൊല്ലം: കൊല്ലം വെളിച്ചിക്കാലയിൽ യുവാവ് കുത്തേറ്റ് മരിച്ചു . കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി നവാസ്( 35) ആണ് മരിച്ചത്. നവാസിന്‍റെ സഹോദരനും സുഹൃത്തും ഇരുചക്രവാഹനത്തിൽ വരുമ്പോൾ ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിച്ചിരുന്നു. ഇത് ചോദിക്കാൻ എത്തിയപ്പോഴാണ് നവാസിന് കുത്തേറ്റത്. ഇന്നലെ രാത്രി ആയിരുന്നു ആക്രമണം. സംഭവത്തില്‍ ഒന്നാംപ്രതി വെളിച്ചിക്കാല ശാന്തിപുരം സ്വദേശി സദ്ദാം ഉൾപ്പെടെ നാലു പ്രതികൾ പിടിയിലായിട്ടുണ്ട്. സദ്ദാം ആണ് നവാസിനെ കുത്തിയത്.
Updating...