< Back
Kerala
kollam
Kerala

ബൈക്കിൽ അമിതവേഗം ചോദ്യം ചെയ്‌ത നാട്ടുകാർക്ക് നേരെ വടിവാൾ വീശി യുവാവ്

Web Desk
|
4 July 2023 7:13 AM IST

ആറുമാസം മുൻപ് ശ്രീരാജ് ഓടിച്ച വാഹനം ഇടിച്ച് ഗർഭിണിയായ സ്ത്രീ മരിച്ചിരുന്നു

കൊല്ലം:കൊല്ലം ചിതറയിൽ അമിതവേഗത്തിൽ ബൈക്കോടിച്ചത് ചോദ്യം ചെയ്ത നാട്ടുകാരെ യുവാവ് വടിവാൾ വീശി ഭീഷണിപ്പെടുത്തിയെന്ന് പരാതി. തലവരമ്പ് സ്വദേശി ശ്രീരാജിനെതിരെ നാട്ടുകാർ പോലീസിൽ പരാതി നൽകി. നാട്ടുകാർ തന്നെ ആക്രമിച്ചു എന്ന് ആരോപിച്ച് ശ്രീരാജും പരാതി നൽകിയിട്ടുണ്ട്.

ഇരുചക്രവാഹനത്തിൽ അമിതവേഗത്തിൽ പോയത് വിലക്കിയതിനാണ് ശ്രീരാജിന്റെ ഈ പരാക്രമം. ചിതറ തലവരമ്പിൽ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം. ബൈക്കിൽ അമിതവേഗത്തിൽ പോയത് നാട്ടുകാർ ചോദ്യം ചെയ്തതോടെ ആദ്യം വാക്കേറ്റം ഉണ്ടായി. വീട്ടിൽ പോയി മടങ്ങിയെത്തിയ ശ്രീരാജ് വടിവാളുമായി എത്തി നാട്ടുകാരെ വെല്ലുവിളിച്ചുവെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നുമാണ് പരാതി. ആറുമാസം മുൻപ് ശ്രീരാജ് ഓടിച്ച വാഹനം ഇടിച്ച് ഗർഭിണിയായ സ്ത്രീ മരിച്ചിരുന്നു.

ശ്രീരാജ് വാളുമായി എത്തി ഭീഷണി മുഴക്കിയ സംഭവത്തിൽ പ്രദേശവാസികൾ കൊട്ടാരക്കര റോഡ് എസ്പിക്ക് പരാതി നൽകി. തന്നെ നാട്ടുകാർ മർദ്ദിച്ചൊന്ന് കാണിച്ച് ശ്രീരാജ് ചിതറ പോലീസിലും പരാതി നൽകി. ഇരു കൂട്ടരുടെയും പരാതിയിൽ പോലീസ് കേസെടുത്തു.

Similar Posts