< Back
Kerala

Kerala
കാലടിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു
|21 Oct 2021 2:45 PM IST
ബൈക്കിൽ വരികയായിരുന്ന റെജിയെ പിന്തുടർന്നെത്തിയ സംഘം ബൈക്ക് ഇടിച്ചിട്ട് വെട്ടുകയായിരുന്നു
കാലടി കാഞ്ഞൂർ പുതിയേടത്ത് ബൈക്കിലെത്തിയ രണ്ടുപേർ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. തിരുനാരായണപുരം കുഴിപ്പറമ്പിൽ റെജിയെയാണ് വെട്ടിയത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിൽ വരികയായിരുന്ന റെജിയെ പിന്തുടർന്നെത്തിയ സംഘം ബൈക്ക് ഇടിച്ചിട്ട് വെട്ടുകയായിരുന്നു. റെജിയെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി പൊലീസ് പരിശോധിക്കുകയാണ്.