< Back
Kerala
മറയൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala

മറയൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
15 Nov 2022 12:59 PM IST

ചന്ദനലേലത്തിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ച രാജു കോട

ഇടുക്കി: മറയൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശി രാജു കോട ആണ് മരിച്ചത്. സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന് സമീപം കെട്ടിടങ്ങൾക്കിടയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.മറയൂരിലെ ചന്ദനലേലത്തിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ച രാജു കോട.

കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ ഇവിടെ എത്തിപ്പെട്ട സാഹചര്യവും മരണകാരണവും സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Similar Posts