< Back
Kerala

Kerala
ആലപ്പുഴ ജനറൽ ആശുപത്രി പരിസരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
|23 July 2023 4:00 PM IST
ആശുപത്രിക്കായി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി പരിസരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പാലസ് വാർഡ് മുക്കവലയ്ക്കൽ സ്വദേശി അജ്മൽ ഷാജി (26) ആണ് മരിച്ചത്. ജനറൽ ആശുപത്രിക്കായി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും തലയുടെ പിൻഭാഗത്തും മുറിവുകളുണ്ട്. രാവിലെ പത്തരയോടെ വിവാഹചടങ്ങിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണെന്നാണ് വിവരം.