< Back
Kerala
വിവാഹ നിശ്ചയം നടക്കേണ്ട ദിവസം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala

വിവാഹ നിശ്ചയം നടക്കേണ്ട ദിവസം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Web Desk
|
17 March 2024 2:35 PM IST

എടപ്പാൾ വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയിൽ അനീഷ് ആണ് മരിച്ചത്

എടപ്പാൾ: വിവാഹ നിശ്ചയ ദിവസം യുവാവിനെ വീടിനടുത്ത് പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടപ്പാൾ വട്ടംകുളം കുറ്റിപ്പാല കുഴിയിൽ വേലായുധന്റെ മകൻ അനീഷ് (38 ) ആണ് മരിച്ചത്. ഇന്നാണ് വിവാഹ നിശ്ചയം നടക്കാനിരുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു ശനിയാഴ്ച രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു.

ഞായറാഴ്ച നേരം പുലർന്നപ്പോൾ അനീഷിനെ വീട്ടിൽ കാണാത്തതിനെ തുടർന്ന് അമ്മ സത്യ തിരച്ചിൽ നടത്തിയപ്പോഴാണ് വീടിനു മുന്നിലെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറ്റിപ്പാലയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് അനീഷ്. പുലർച്ചെ രണ്ടുമണിക്ക് കോഴിക്കടയിൽ നിന്ന് സ്വന്തം വണ്ടിയിൽ ഇറച്ചി കൊണ്ടുവന്നു അവസാന ഒരുക്കങ്ങളും നടത്തിയ ശേഷമാണ് ഉറങ്ങാൻ കിടന്നിരുന്നത്. ചങ്ങരംകുളം പോലീസെത്തി ഇൻക്വസ്റ്റ് നടത്തി.

Related Tags :
Similar Posts