< Back
Kerala
Chadayamangalam, Kollam,kerala,crime,murder,kollam crime news,kollam murder,കൊല്ലം

കൊല്ലപ്പെട്ട സുധീഷ്

Kerala

ബാറില്‍ സെക്യൂരിറ്റി ജീവനക്കാരനുമായി വാക്കുതര്‍ക്കം; കൊല്ലം ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Web Desk
|
23 March 2025 7:42 AM IST

കലയം സ്വദേശി സുധീഷ് ആണ് കൊല്ലപ്പെട്ടത്

കൊല്ലം: ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു.ചടയമംഗലം കലയം സ്വദേശി സുധീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി ഉണ്ടായ വാക്ക് തർക്കത്തിനിടെയാണ് കുത്തേറ്റത്.ഉടന്‍ തന്നെ സുധീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സെക്യൂരിറ്റി ജീവനക്കാരൻ ജിബിനെ പൊലീസ് പിടികൂടി. സുധീഷിന്റെ മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട സുധീഷ് സിഐടിയു പ്രവർത്തകനാണ്.ചടയമംഗലത്ത് സിപിഎം പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.


Similar Posts