< Back
Kerala
തൃശൂരിൽ‍ കള്ള് ഷാപ്പിനുള്ളിൽ യുവാവ് കുത്തേറ്റ് മരിച്ചു
Kerala

തൃശൂരിൽ‍ കള്ള് ഷാപ്പിനുള്ളിൽ യുവാവ് കുത്തേറ്റ് മരിച്ചു

Web Desk
|
15 Sept 2022 3:45 PM IST

മുൻവൈരാ​ഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു

തൃശൂർ: ഒല്ലൂരിൽ കള്ള് ഷാപ്പിനുള്ളിലെ വാക്കുതർക്കത്തിനിടയിൽ കുത്തേറ്റ യുവാവ് മരിച്ചു. തൈക്കാട്ടുശേരി പൊന്തക്കൽ വീട്ടിൽ ജോബി ആണ് മരിച്ചത്.

രാവിലെ 9.30ഓടെയാണ് സംഭവം. സംഭവത്തിൽ വല്ലച്ചിറ സ്വദേശി രാഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻവൈരാ​ഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ഇരുവരും തമ്മിലുള്ള സംസാരം വാക്കുതർക്കത്തിലേക്ക് എത്തുകയും അത് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. ജോബിയുടെ നെഞ്ചിനും പുറകുവശത്തുമാണ് ആഴത്തിൽ കുത്തേറ്റത്. പരിക്കേറ്റ ജോബിയെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.

സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പിന്നീട് ഒല്ലൂർ പൊലീസ് പിടികൂടുകയായിരുന്നു.

Similar Posts