< Back
Kerala
A young man was stabbed when he came to eat at the hotel
Kerala

ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിൽ വാക്കേറ്റം; യുവാവിന് കുത്തേറ്റു

Web Desk
|
22 Jun 2023 7:32 PM IST

മൂന്നാം ബ്ലോക്ക് സ്വദേശി ബാലമുരളിക്കാണ് കുത്തേറ്റത്ത്.

ഇടുക്കി: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ തമ്മിലുള്ള വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു. ഇടുക്കി മുരിക്കാശേരിയിലാണ് സംഭവം. മൂന്നാം ബ്ലോക്ക് സ്വദേശി ബാലമുരളിക്കാണ് കുത്തേറ്റത്ത്. പ്രതി പതിനാറാംകണ്ടം സ്വദേശി അഷ്‌റഫ് ഓടി രക്ഷപ്പെട്ടു.

രാവിലെ 10 മണിയോടെയാണ് സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ വിദ്യാർഥിനികൾ ഉച്ചത്തിൽ സംസാരിച്ചത് അഷ്‌റഫ് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ട്. ബാലമുരളിയും സുഹൃത്തുക്കളും ഇത് ചോദ്യം ചെയ്തു. ഭക്ഷണം കഴിച്ചിറങ്ങിയ അഷ്‌റഫ് തന്റെ ഇറച്ചിക്കടയിൽ പോയി കത്തിയെടുത്ത് വന്ന് ബാലമുരളിയെ കുത്തുകയായിരുന്നു.

പരിക്കേറ്റ ബാലമുരളി അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പ്രതിക്കായി മുരിക്കാശേരി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Similar Posts