< Back
Kerala

Kerala
കൊല്ലം തെന്മലയിൽ യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു
|10 Nov 2024 9:33 AM IST
ഇടമൺ സ്വദേശി നിഷാദിനാണ് മർദനമേറ്റത്.
കൊല്ലം: തെന്മലയിൽ യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദനമേറ്റത്. തെന്മല ഇടമണ്ണിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രദേശവാസികളായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
തെന്മല ഇടമൺ ഭാഗത്ത് ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് നിഷാദിനെ മർദിച്ചത്. സുജിത്തുമായി നിഷാദിന് മുൻവൈരാഗ്യമുണ്ടായിരുന്നു. സുഹൃത്തിന്റെ വീട്ടിലേക്ക് സുജിത്തും സംഘവും എത്തിയപ്പോൾ നിഷാദ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി മർദിക്കുകയായിരുന്നു. വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മർദിച്ചത്. പ്രതികൾ മർദനം ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.