< Back
Kerala

Kerala
ഇടുക്കി അടിമാലിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി
|24 July 2023 12:35 PM IST
അടിമാലി സ്വദേശിയും തടിപ്പണിക്കാരനുമായ ജയരാജന്റെ കൈപ്പത്തിയാണ് വെട്ടിമാറ്റിയത്.
ഇടുക്കി: പണമിടപാട് തർക്കത്തെ തുടർന്ന് അടിമാലിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി സ്വദേശിയും തടിപ്പണിക്കാരനുമായ ജയരാജന്റെ കൈപ്പത്തിയാണ് വെട്ടിമാറ്റിയത്. പ്രതി പൊളിഞ്ഞപാലം സ്വദേശിയും തടി വ്യാപാരിയുമായ ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തടിക്കച്ചവടവുമായി ബന്ധപ്പെട്ട പണമിടപാടാണ് തർക്കത്തിലും ആക്രമണത്തിലും കലാശിച്ചത്. ഞായറാഴ്ച വൈകീട്ടാണ് വാഹനം തടഞ്ഞുനിർത്തി വിജയരാജനെ ബിനു ആക്രമിച്ചത്. വാഹനത്തിന് പുറത്തിറങ്ങിയ വിജയരാജന്റെ കൈ വെട്ടിമാറ്റുകയായിരുന്നു.
ആക്രമണ സമയത്ത് വിജയരാജനൊപ്പം സഹോദരീ പുത്രൻ അഖിലും ഉണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയരാജനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച വിജയരാജന്റെ കൈ തുന്നിച്ചേർത്തിട്ടുണ്ട്.