< Back
Kerala

Kerala
പാറശാലയിൽ യുവതിക്ക് ഭർതൃപിതാവിന്റെ ക്രൂര മർദനം
|14 April 2023 5:07 PM IST
സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം.
തിരുവനന്തപുരം: പാറശാലയിൽ യുവതിയെ ഭർത്താവിന്റെ അച്ഛൻ ക്രൂരമായി മർദിച്ചു. പരശുവയ്ക്കൽ സ്വദേശിനി പ്രേമലതയ്ക്കാണ് മർദനമേറ്റത്.
ഭർത്താവിന്റെ പിതാവ് രാമചന്ദ്രനാണ് മർദിച്ചത്. സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം. ഇയാളും, മകനും പ്രേമലതയുടെ ഭർത്താവുമായ സ്റ്റീഫനും ചേർന്ന് 10 സെന്റ് സ്ഥം വാങ്ങി വീടുവച്ച് താമസിച്ചുവരികയായിരുന്നു.
ഈ വീട്ടിൽ നിന്ന് പ്രേമലതയും കുട്ടികളും മാറണം എന്നാവശ്യപ്പെട്ട് രാമചന്ദ്രൻ വലിയ പ്രശ്‌നമുണ്ടാക്കാറുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഇന്നലെ യുവതിക്ക് ക്രൂരമർദനമേൽക്കേണ്ടി വന്നത്. പ്രേമലതയുടെ മകനാണ് ദൃശ്യങ്ങൾ പകർത്തിയത്.
അതേസമയം, മർദനം സംബന്ധിച്ച് പരാതി ലഭിച്ചതായി പൊലീസ് അറിയിച്ചു. കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.