< Back
Kerala
വീണ്ടും ദുർമന്ത്രവാദം; ആലപ്പുഴയിൽ അന്ധവിശ്വാസത്തിന്റെ പേരിൽ  യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു
Kerala

വീണ്ടും ദുർമന്ത്രവാദം; ആലപ്പുഴയിൽ അന്ധവിശ്വാസത്തിന്റെ പേരിൽ യുവതിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു

Web Desk
|
14 Dec 2022 12:16 PM IST

ഭർത്താവും ബന്ധുക്കളും ദുർമന്ത്രവാദികളും അറസ്റ്റിൽ

ആലപ്പുഴ: അന്ധവിശ്വാസത്തിന്റെ പേരിൽ യുവതിക്ക് നേരെ ദുർമന്ത്രവാദ പ്രയോഗം. ആലപ്പുഴ ഭരണിക്കാവ് പഞ്ചായത്തിലാണ് സംഭവം. സംഭവത്തിൽ ഭർത്താവും ബന്ധുക്കളും ദുർമന്ത്രവാദികളുമടക്കം ആറുപേര്‍ അറസ്റ്റിൽ. ആറുപേർ അറസ്റ്റിലായത്. അനീഷിന്റെ ബന്ധുവായ സ്ത്രീയടക്കം രണ്ടുപേരും മന്ത്രവാദികളായ സുലൈമാൻ, അൻവർ ഹുസൈൻ, ഇമാമുദ്ദീൻ എന്നിവരും അറസ്റ്റിലായി.

പുതുവച്ചാൽ തറയിൽ വീട്ടിൽ അനീഷാണ് ഭാര്യയുടെ ബാധ ഒഴിപ്പിക്കാനായി വീട്ടിലേക്ക് മന്ത്രവാദികളെ വിളിച്ചുവരുത്തിയത്. ഇവർ പെൺകുട്ടിയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് നൂറനാട് പൊലീസ് കേസ് എടുത്തത്.

ഇന്നലെയാണ് 25 കാരിയായ യുവതി പരാതി നൽകുന്നത്. കഴിഞ്ഞ ആഗസ്റ്റ് മുതലാണ് ഭര്‍ത്താവ് ദുർമന്ത്രവാദത്തിന് ഇരയാക്കുന്നത് എന്നാണ് യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞതുമുതൽ ബാധയുണ്ടെന്ന് പറഞ്ഞ് ഭര്‍ത്താവ് ഉപദ്രവിക്കുന്നതായും പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് ബന്ധുവായ യുവതിയുടെ സഹായത്തോടെ കോട്ടയം സ്വദേശികളായ മൂന്ന് ദുര്‍മന്ത്രവാദികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദനം തുടങ്ങിയത്. ദുര്‍മന്ത്രവാദികള്‍ വാളുകൊണ്ട് നെറ്റിയിൽ മുറിവുണ്ടാക്കിയെന്നും യുവതി പറയുന്നു. രണ്ടുതവണ ഇങ്ങനെ ദുര്‍മന്ത്രവാദത്തിനിരയാക്കുകയും ചെയ്തു.മൂന്നാമത്തെ തവണ ദുർമന്ത്രവാദത്തിന് ഇരയാക്കുന്നതിനിടെയാണ് യുവതി പരാതി നൽകിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Similar Posts