< Back
Kerala

Kerala
ആർ.സി.സി.യിലെ ലിഫ്റ്റ് തകർന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
|17 Jun 2021 10:07 AM IST
തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നദീറയ്ക്ക്പരുക്കേറ്റത്
തിരുവനന്തപുരം ആർ.സി.സി.യിൽ ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പത്തനാപുരം സ്വദേശിനി നദീറ(22) ഇന്ന് പുലർച്ചെയാണ് മരിച്ചത്. മെയ് മാസം 15ന് ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റത്.
അപായ സൂചന നൽകാതെ അറ്റകുറ്റപണിക്കായി തുറന്നിട്ട ലിഫ്റ്റാണ് തകർന്നു വീണത്. ആർ.സി.സി ജീവനക്കാരുടെ വീഴ്ചയാണ് നദീറയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് വിമർശനം ഉയർന്നിരുന്നു.