< Back
Kerala
തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് അടിവാരത്ത് ഒഴുക്കില്‍പെട്ട് യുവതി മരിച്ചു
Kerala

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് അടിവാരത്ത് ഒഴുക്കില്‍പെട്ട് യുവതി മരിച്ചു

Web Desk
|
24 Oct 2024 4:11 PM IST

ഒപ്പമുണ്ടായിരുന്ന സ്ത്രീകളാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്

കോഴിക്കോട്: പുതുപ്പാടി അടിവാരം പൊട്ടിക്കൈയില്‍ മലവെള്ളപ്പാച്ചിലിൽപെട്ട് യുവതി മരിച്ചു. അടിവാരം സ്വദേശി സജ്ന(36) ആണ് മരിച്ചത്. തോട്ടില്‍ അലക്കിക്കൊണ്ടിരിക്കെയായിരുന്നു അപകടം.

അലക്കുന്നതിനിടെ പെട്ടെന്ന് ശക്തമായ വേഗതയില്‍ മലവെള്ളപ്പാച്ചില്‍ എത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകളാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് മൂന്ന് കി.മീറ്റര്‍ അകലെ കൈതപ്പൊയിൽ രണ്ടാംകൈ ഭാഗത്തുനിന്നു മൃതദേഹം നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.

Summary: Young woman dies in flash flood at Pottikkai near Puthuppadi Adivaram in Kozhikode

Similar Posts