< Back
Kerala
കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു
Kerala

കണ്ണൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

Web Desk
|
22 Oct 2022 2:22 PM IST

ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് വിഷ്ണുപ്രിയയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്

കണ്ണൂർ: പാനൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. പാനൂർ വള്ളിയായിൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിഷ്ണുപ്രിയ(23) ആണ് മരിച്ചത്. മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതനാണ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

പാനൂരിലെ സ്വകാര്യ മെഡിക്കൽ ലാബിൽ ജീവനക്കാരിയാണ് വിഷ്ണുപ്രിയ. ഇന്നു ഉച്ചയ്ക്കാണ് ക്രൂരകൊലപാതകം നടന്നത്. ബൈക്കിലെത്തിയ അജ്ഞാതൻ വടിവാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് വിഷ്ണുപ്രിയയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.

കഴുത്തിലും മുഖത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. കൈകളിലും മാരകമായി മുറിവേറ്റിട്ടുണ്ട്. കൊലപാതക കാരണം വ്യക്തമല്ല.

Similar Posts