< Back
Kerala

Kerala
പീഡനം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽനിന്ന് ചാടിയ യുവതിക്ക് പരിക്ക്
|2 Feb 2025 10:14 PM IST
കോഴിക്കോട് മുക്കത്തെ സ്വകാര്യ ലോഡ്ജ് ജീവനക്കാരിക്കാണ് പരിക്കേറ്റത്.
കോഴിക്കോട്: പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽനിന്ന് ചാടിയ യുവതിക്ക് പരിക്ക്. ഇന്നലെ രാത്രി 11.30ഓടെ കോഴിക്കോട് മുക്കത്താണ് സംഭവം. സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിക്കാണ് പരിക്ക് പറ്റിയത്.
ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരുമാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് യുവതിയുടെ മൊഴി. ഇവർ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.