< Back
Kerala

Kerala
കൊച്ചി നഗരമധ്യത്തിൽ വെച്ച് യുവതിയുടെ കൈ വെട്ടി
|3 Dec 2022 12:43 PM IST
ഇതര സംസ്ഥാനക്കാരിയായ യുവതിക്കാണ് വെട്ടേറ്റത്
കൊച്ചി: നഗരമധ്യത്തിൽ വെച്ച് യുവതിയുടെ കൈ വെട്ടി. കലൂർ ആസാദ് റോഡില്‍ വെച്ച് പതിനൊന്ന് മണിക്കായിരുന്നു സംഭവം. ഇതര സംസ്ഥാനക്കാരിയായ യുവതിക്കാണ് വെട്ടേറ്റത്. രണ്ട് സത്രീകൾ നടന്നുപോകുന്നതിനിടെ ബൈക്കിൽ വന്ന യുവാവ് ഇവരുമായി വാക്കേറ്റത്തിലേർപ്പെടുകയും യുവതിയുടെ കയ്യിന് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരുവരും മുൻപ് ഒരു കടയിൽ ജോലി ചെയ്തിരുന്നെന്നും തമ്മിൽ പ്രണയത്തിലാവുകയും ശേഷം പിരിയുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രണയ നൈരാശ്യമായിരിക്കാം അക്രമത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
അതേസമയം, സംഭവത്തിലെ പ്രതി ഫറൂഖിന്റെ സിസിടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. യുവതിയെ വെട്ടിയശേഷം പ്രതി വാഹനത്തിൽ രക്ഷപ്പെടുന്ന ദ്യശ്യങ്ങളാണ് പുറത്തുവന്നത്.