< Back
Kerala

Kerala
കോഴിക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
|28 April 2023 10:13 PM IST
താമരശേരി ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ബാലുശേരി: കോഴിക്കോട് കൊയിലാണ്ടി- താമരശേരി സംസ്ഥാനപാതയിൽ കരുമല വളവില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വേങ്ങേരി കല്ലൂട്ടി താഴത്ത് അഭിലാഷിന്റെ മകന്‍ അഭിഷേക് (21) ആണ് മരണപ്പെട്ടത്.
ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് സാരമായി പരിക്കേറ്റു. ഇവർ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.
വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. ബാലുശേരി ഭാഗത്തു നിന്നും താമരശേരി ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അഭിഷേക് സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു.