< Back
Kerala

Kerala
ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് റോഡിൽ ഉപേക്ഷിച്ചു; മൂന്നുപേർ പിടിയിൽ
|11 Aug 2023 10:18 AM IST
സ്വർണഖനിയിൽ പങ്കാളിത്തം നൽകാമെന്ന് പറഞ്ഞാണ് ബിലാൽ എഡ്വിനിൽ നിന്ന് പണം വാങ്ങിയത്
കൊച്ചി:എറണാകുളം ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ചതായി പരാതി. ആലുവ കുട്ടമശേരി സ്വദേശി ബിലാലിനെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയി മർദിച്ചത്. മർദിച്ച ശേഷം ബിലാലിനെ റോഡിൽ ഉപേക്ഷിച്ചു.
പണം ഇടപാട് സംബന്ധിച്ച തർക്കമാണ് മർദനത്തതിന് കാരണമെന്നാണ് സൂചന.ബിലാലിന്റെ സുഹൃത്തായ എഡ്വിനിന്റെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോയത്. സ്വർണഖനിയിൽ പങ്കാളിത്തം നൽകാമെന്ന് പറഞ്ഞാണ് ബിലാൽ എഡ്വിനിൽ നിന്ന് പണം വാങ്ങിയത്. വലിയ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും പണമൊന്നും നൽകിയിരുന്നില്ല. സ്വർണഖനിയിൽ പങ്കാളിത്തവും നൽകിയില്ല. ഇതിനെത്തുടർന്നാണ് ഇരുവരും തർക്കം നടന്നത്.
എഡ്വിനടക്കം തട്ടികൊണ്ട് പോയ സംഘത്തിലെ മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ ബിലാലിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.