< Back
Kerala
കുന്ദമംഗലത്ത് പൊലീസിനെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
Kerala

കുന്ദമംഗലത്ത് പൊലീസിനെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Web Desk
|
3 Aug 2025 10:57 AM IST

പതിമംഗലം സ്വദേശി പി.കെ ബുജൈറിനെയാണ് അറസ്റ്റ് ചെയ്തത്. ലഹരി ഇടപാട് നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നുള്ള പരിശോധനയ്ക്കിടെ പൊലീസിനെ മര്‍ദിച്ചെന്നാണ് കേസ്.

കോഴിക്കോട്: കുന്ദമംഗലത്ത് പൊലീസിനെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പതിമംഗലം സ്വദേശി പി.കെ ബുജൈറിനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

ലഹരി ഇടപാട് നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്നുള്ള പരിശോധനയ്ക്കിടെ പൊലീസിനെ മര്‍ദിച്ചെന്നാണ് കേസ്.

പ്രതിയില്‍ നിന്ന് ലഹരിക്ക് ഉപയോഗിക്കാനുള്ള സാമഗ്രികള്‍ കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ സഹോദരനാണ് ബുജൈര്‍.


Similar Posts