< Back
Kerala

Kerala
പ്ലസ് വൺ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ; പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്ന് പൊലീസ്
|15 Aug 2024 12:38 PM IST
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് പീഡനത്തിന് ഇരയായെന്ന് വ്യക്തമായത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.കല്ലറ കെ.ടി.കുന്ന് സ്വദേശി വിപിനെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമായെന്നും പൊലീസ് അറിയിച്ചു. ആഗസ്റ്റ് രണ്ടിനാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.