< Back
Kerala
Youth arrested for setting fire to mother-in-law
Kerala

ഭാര്യയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീവച്ചു; യുവാവ് അറസ്റ്റിൽ

Web Desk
|
15 Feb 2026 10:51 PM IST

ഭാര്യയെ ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നു.

കോഴിക്കോട്: ഭാര്യയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീവച്ച് യുവാവ്. കോഴിക്കോട് മുക്കത്ത് ഇന്ന് രാവിലെയാണ് സംഭവം. പുതുപ്പാടി സ്വദേശി കുഞ്ഞുകുളങ്ങര വീട്ടിൽ റഷീദ്‌ ആണ് തീവച്ചത്. സംഭവത്തിൽ ഇയാളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.

വലിയപറമ്പ് തടത്തിലിലെ ജമീലയുടെ വീടാണ് കത്തി നശിച്ചത്. ജമീലയുടെ മകളും ഭർത്താവായ റഷീദും കൊടിയത്തൂരിലെ വാടകവീട്ടിലായിരുന്നു താമസം. അവിടെവച്ച് നിരന്തരം ഇയാൾ ഭാര്യയെ ഉപദ്രവിച്ചിരുന്നു.

ഇത് സഹിക്കവയ്യാതെ വീട്ടുകാർ മകളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. പരിക്കേറ്റ മകളെ ചികിത്സിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയതോടെ റഷീദ് വീട്ടിലെത്തുകയും ബഹളം വയ്ക്കുകയും തീവയ്ക്കുകയുമായിരുന്നു. തീവെപ്പിൽ വീടിന്റെ അടുക്കളഭാഗം പൂർണമായും കത്തിനശിച്ചു.

ജമീലയും മകളും പേരക്കുട്ടികളും ഉൾപ്പെടെ അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നത്. സംഭവം ഉടൻ തന്നെ ജമീല പൊലീസിൽ അറിയിച്ചു. തുടർന്ന് മുക്കം പൊലീസ് നടത്തിയ തിരച്ചിലിൽ കുന്ദമംഗലത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.

Similar Posts